മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 10 പേർക്ക് ദാരുണാന്ത്യം. ഖാണ്ഡ്വ ജില്ലയിലെ പന്ഥാനയിൽ ദുർഗാദേവിയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവിധ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന ദുർഗാദേവിയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ ട്രാക്ടറിൽ പുറപ്പെട്ടതായിരുന്നു സംഘം.
സംസ്ഥാന ദുരന്ത പ്രതികരണസേനയുടെയും പ്രദേശവാസികളുടെയും സഹായത്തോടെ 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ആറ് പേർ രക്ഷപ്പെട്ടതായി വിവരം. തിരച്ചിൽ തുടരുകയാണ്, ഒപ്പം ഇന്ദോർ റൂറൽ റേഞ്ച് ഐജി അറിയിച്ചതനുസരിച്ച് സ്ഥലത്തേക്ക് മറ്റൊരു ദുരന്ത പ്രതികരണസേനാ സംഘത്തെ കൂടി അയച്ചിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്നത് പുരോഗമിക്കുകയാണ്.









