തിരുവനന്തപുരം: ആര്‍ത്തലച്ചു പെയ്ത തുലാമഴയ്ക്ക് തുല്യമായിരുന്നു തിരുവനന്തപുരത്തിന്റെ സ്വര്‍ണവേട്ടയും. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ. ഗെയിംസിലേയും നീന്തലിലേയും സര്‍വാധിപത്യത്തിന്റെ പിന്തുണയോടെ സ്വര്‍ണക്കുതിപ്പില്‍ 200 റും കടന്നാണ് തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത് . 203 സ്വര്‍ണവും 1457വെള്ളിയും 17 1 വെങ്കലവുമായി 1825 പോയിന്റോടെയാണ് തിരുവന്തപുരം മിന്നും മെഡല്‍നേട്ടം നടത്തിയത്. .
ഗെയിംസില്‍ എട്ടിനങ്ങളിലും അത്‌ലറ്റിക്‌സില്‍ 18 ഫൈനലുകളുമാണ് ഇന്ന് നടന്നത്. 91സ്വര്‍ണവും 56 വെള്ളിയും 109 വെങ്കലവുമായി 8 92 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍പട്ടികയില്‍ തൃശൂര്‍ രണ്ടാമതും 81 സ്വര്‍ണവും 76 വെള്ളിയും 85 വെങ്കലവുമായി 892 പോയിന്റോടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
65 സ്വര്‍ണവും 81 വെള്ളിയും 89 വെങ്കലവുമായി 7 859പോയിന്റോടൈ പാലക്കാട് നാലാമതും 67 സ്വര്‍ണവും 70 വെള്ളിയും 109 വെങ്കലവുമായി 744 പോയിന്റോടെ മലപ്പുറമാണ് അഞ്ചാമത്.













