ഡെമോക്രാറ്റുകളുടെ എതിർപ്പുകളെ മറികടന്ന് ‌ട്രംപ് ഭരണകൂടംചിക്കാഗോയിൽ നാഷ്ണൽ ഗാർഡിനെ വിന്യസിച്ചു

ഡെമോക്രാറ്റുകളുടെ എതിർപ്പുകളെ മറികടന്ന് ‌ട്രംപ് ഭരണകൂടംചിക്കാഗോയിൽ നാഷ്ണൽ ഗാർഡിനെ വിന്യസിച്ചു

വാഷിംഗ്ടൺ: ഡെമോക്രാറ്റുകളുടെ എതിർപ്പുകളെ മറികടന്ന് ‌ട്രംപ് ഭരണകൂടം  ചിക്കാഗോയിൽ നാഷ്ണൽ ഗാർഡിനെ വിന്യസിച്ചു. 500 നാഷ്ണൽ ഗാർഡിനെയാണ് വിന്യസിച്ചത്. ടെക്സസ്, ഇല്ലിനോയി എന്നിവിടങ്ങളിൽ നിന്നുള്ള നാഷ്ണൽ ഗാർഡുകളെയാണ്  ചിക്കാഗോയിലേക്ക് വിന്യസിച്ചത്.

ഏജന്റുമാരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായാണ്  നാഷണൽ ഗാർഡിനെ വിന്യസിച്ചതെന്നാണ് അധികാരികളുെട നിലപാട്.‌‌‌
അമേരിക്കൻ നോർത്തേൺ കമാൻഡിന്റെ റിപ്പോർട്ട് പ്രകാരം ടെക്സസ് നാഷണൽ ഗാർഡിലെ 200 സൈനികരേയും ഇല്ലിനോയിസിൽ നിന്നുള്ള   നാഷണൽ ഗാർഡുകളേയുമാണ് വിന്യസിച്ചിട്ടുള്ളത്. രണ്ടു മാസം ഈ  സൈനിക വിന്യാസം തുടരുമെന്നാണ് റിപ്പോർട്ട്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്,  യുഎസ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് അവരുടെ ഫെഡറൽ പ്രവർത്തനങ്ങൾ  നടത്തുന്നതിനും ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ഗാർഡുകൾ സംരക്ഷണം നൽകുമെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

നാഷ്ണൽ ഗാർഡ് വിന്യാസത്തിനെതിരേ  ഇല്ലിനോയി സംസ്ഥാനം  കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇല്ലിനോയി ഗവർണർ ജെബി പ്രിറ്റ്സ്കറും മേയർ ബ്രാൻഡൻ ജോൺസണും ചിക്കാഗോ പ്രദേശത്ത് സൈനികരുടെ സാന്നിധ്യം ആവശ്യമില്ലെന്ന് വാദിക്കുന്നു. ഇരുവരുടെയും കേസിൽ ഫെഡറൽ ജഡ്ജി വാദം കേൾക്കും.

Trump administration deploys National Guard to Chicago over Democrats' objections
Share Email
Top