ചൈനയ്‌ക്കെതിരേ 155 ശതമാനം താരിഫ് നവംബര്‍ ഒന്നു മുതലെന്നു ട്രംപ്; മുന്‍കാല പ്രസിഡന്റുമാര്‍ക്കും വിമര്‍ശനം

ചൈനയ്‌ക്കെതിരേ 155 ശതമാനം താരിഫ് നവംബര്‍ ഒന്നു മുതലെന്നു ട്രംപ്; മുന്‍കാല പ്രസിഡന്റുമാര്‍ക്കും വിമര്‍ശനം

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരേ അമേരിക്ക 155 ശതമാനം താരിഫ് നവംബര്‍ ഒന്നു മുതല്‍ ചുമത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ എഎന്‍ഐയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്‌ക്കെതിരേ നടപടി കൈക്കൊള്ളുമോ എന്ന ചോദ്യത്തിനു പ്രതികരണമായാണ് ട്രംപിന്റെ മറുപടി.

വര്‍ഷങ്ങളായി ചൈന വ്യാപാര ഇടപാടില്‍ യുഎസിനോട് പരുഷമായാണ് ഇടപെടുന്നത്. കച്ചവട കാഴ്ച്ചപ്പാടില്‍ മിടുക്കരല്ലാത്ത ചില പ്രസിഡന്റുമാര്‍ അമേരിക്കയിലുണ്ടായിരുന്നു. ഇവരുടെ കാലഘട്ടത്തില്‍ ചൈനയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും മുതലെടുപ്പിനുള്ള അവസരങ്ങള്‍ നല്കിയെന്നും ട്രംപ് പറഞ്ഞു. ചൈനയ്‌ക്കെതിരായ നികുതി ചുമത്തല്‍ സ്ഥായിയായതുള്ളതല്ലെന്നു കൂട്ടിച്ചേര്‍ത്ത ട്രംപ് ചര്‍ച്ചയ്ക്കുള്ള വാതിലും തുറന്നിട്ടു.

താന്‍ അധികാരത്തിലെത്തിയശേഷം യൂറോപ്യന്‍ യൂണിയനുമായി ഒരു കരാര്‍ ഉണ്ടാക്കി. ജപ്പാനുമായും ദക്ഷിണ കൊറിയയുമായും കരാര്‍ ഉണ്ടാക്കി. ഈ ഇടപാടുകളില്‍ പലതും മികച്ച ഇടപാടുകളാണ്. ഇതിലൂടെ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ വരുമാനം വര്‍ധിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump announces 155 percent tariff on China from November 1; criticizes previous presidents

Share Email
LATEST
Top