വാഷിങ്ടൻ: ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ ഹമാസ് വിമത വിഭാഗത്തിൽ പ്പെട്ട ഏഴുപേരെ പരസ്യമായി കൊലപ്പെടുത്തിയ സംഭവത്തിൽ അതിശക്തമായ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചാൽ പോരാട്ട നടപടികൾ പുനരാരംഭിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘ഞാൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ വീണ്ടും ആ തെരുവുകളിലേക്ക് ഇറങ്ങും. ഹമാസ് നിരായുധീകരണം നടപ്പാക്കണം. ആ ഉദ്യമത്തിൽ ഇസ്രയേലിന് എല്ലാ പിന്തുണയും നൽകും. ഹമാസിനെ ആയുധമുക്‌തമാക്കാൻ യുഎസ് സൈന്യത്തിന്റെ ആവശ്യമില്ല.’ -പറഞ്ഞു.
വർഷങ്ങളായി തുടർന്ന് ഇസ്രയേൽ ഹമാസ് സംഘർഷം കഴിഞ്ഞ 13നാണ് സമാധാന കരാറോടെ നടപ്പാക്കിയത്.ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിലാണ് സമാധാന കരാർ സജ്ജമായത്.
കരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം പിൻവാങ്ങിയതോടെ ഗാസയിൽ പിടിമുറുക്കിയ ഹമാസ്, വിമതവിഭാഗത്തിൽപ്പെട്ട ഏഴുപേരെ തെരുവിൽ പരസ്യമായി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു
Trump gives Hamas final breaths: Severe action if ceasefire agreement is violated