‘ഇതൊരു പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ പ്രഭാതം’, ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് ട്രംപ്, നെതന്യാഹുവിന് അഭിനന്ദനം

‘ഇതൊരു പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ പ്രഭാതം’, ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് ട്രംപ്, നെതന്യാഹുവിന്  അഭിനന്ദനം


ടെൽ അവീവ്: ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. മിഡിൽ ഈസ്റ്റ് സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പാണ് ട്രമ്പ്, ഇസ്രായേൽ പാർലമെൻ്റിനെ അഭിസബോധന ചെയ്തത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, യുദ്ധങ്ങൾ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞു. ഒക്ടോബർ ഏഴിലുണ്ടായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

തൻ്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഗാസയിലെ യുദ്ധം ഫലത്തിൽ അവസാനിപ്പിച്ചുവെന്നും പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനത്തിന് വഴി തുറന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചു. “ഇതൊരു പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ പ്രഭാതമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.

ഹമാസ് തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ വിട്ടയച്ചതിന് പിന്നാലെയാണ് ട്രംപ് ഇസ്രായേലിൽ എത്തിയത്. തൻ്റെ മധ്യസ്ഥതയിൽ രൂപീകരിച്ച വെടിനിർത്തൽ കരാർ ഗാസയിലെ യുദ്ധം ഫലത്തിൽ അവസാനിപ്പിച്ചുവെന്നും പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനത്തിന് വഴി തുറന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചു. “ഇതൊരു പുതിയ പശ്ചിമേഷ്യയുടെ ചരിത്രപരമായ പ്രഭാതമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top