കിരീടം വെച്ച് മനുഷ്യ വിസർജ്യം വർഷിക്കുന്ന സ്വന്തം എഐ വീഡിയോകൾ! ‘നോ കിങ്‌സ്’ പ്രക്ഷോഭത്തെ പരിഹസിച്ച് ട്രംപ്

കിരീടം വെച്ച് മനുഷ്യ വിസർജ്യം വർഷിക്കുന്ന സ്വന്തം എഐ വീഡിയോകൾ! ‘നോ കിങ്‌സ്’ പ്രക്ഷോഭത്തെ പരിഹസിച്ച് ട്രംപ്

വാഷിങ്ടൺ: യുഎസിൽ ‘നോ കിങ്‌സ്’ പ്രതിഷേധങ്ങളെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് വീഡിയോകൾ പങ്കുവെച്ചു. കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങളെ അവഗണിച്ച ട്രംപ്, താൻ രാജാവല്ലെന്നും ഇത് നാടകമാണോ എന്നും ചോദിച്ച് പ്രതിഷേധക്കാരെ കളിയാക്കി. കിരീടം ധരിച്ച് പ്രതിഷേധക്കാരെ നേരിടുന്ന എഐ വീഡിയോകൾ അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വ്യാപകമായി പങ്കുവെച്ചു.

ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ‘കിങ് ട്രംപ്’ എന്നെഴുതിയ ഫൈറ്റർ ജെറ്റിൽ കയറിയിരിക്കുന്ന ട്രംപ്, കിരീടം ധരിച്ച് പ്രതിഷേധക്കാർക്ക് മേൽ മനുഷ്യ വിസർജ്യം വർഷിക്കുന്നതായി ചിത്രീകരിച്ചു. ഈ വീഡിയോയിൽ ഡെമോക്രാറ്റിക് ആക്ടിവിസ്റ്റ് ഹാരി സിസണിനേയും പരാമർശിക്കുന്നുണ്ട്. ട്രംപിന്റെ ഈ നീക്കം, രാജ്യത്തെ ഏകാധിപത്യ ആരോപണങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ കൂടുതൽ പ്രകോപിപ്പിക്കാനിടയുണ്ട്.

മറ്റൊരു എഐ വീഡിയോയിൽ, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കുവെച്ച ദൃശ്യങ്ങളിൽ, കിരീടവും വാളും ധരിച്ച ട്രംപിന് മുന്നിൽ മുൻ സ്പീക്കർ നാൻസി പെലോസിയും മറ്റ് ഡെമോക്രാറ്റുകളും മുട്ടുകുത്തുന്നതായി ചിത്രീകരിച്ചു. ഈ വീഡിയോ ട്രംപ് റീഷെയർ ചെയ്തതോടെ, ‘നോ കിങ്‌സ്’ പ്രക്ഷോഭകർക്കിടയിൽ വലിയ വിവാദമായി മാറി. ഈ വീഡിയോകൾ രാഷ്ട്രീയ വിമർശനങ്ങളെ തമാശയാക്കി മാറ്റാനുള്ള ട്രംപിന്റെ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

Share Email
Top