“എനിക്ക് നിങ്ങളെ ഇഷ്ടമില്ല, ഇനിയൊട്ട് ഇഷ്ടപ്പെടാനും പോകുന്നില്ല”: യുഎസിലെ ഓസ്‌ട്രേലിയൻ അംബാസഡർ കെവിൻ റഡിനോട് പരസ്യമായി ഏറ്റുമുട്ടി ട്രംപ്

“എനിക്ക് നിങ്ങളെ ഇഷ്ടമില്ല, ഇനിയൊട്ട് ഇഷ്ടപ്പെടാനും പോകുന്നില്ല”: യുഎസിലെ ഓസ്‌ട്രേലിയൻ അംബാസഡർ കെവിൻ റഡിനോട് പരസ്യമായി ഏറ്റുമുട്ടി ട്രംപ്

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചേർന്ന് ഓവൽ ഓഫിസിൽ നടത്തിയ പത്രസമ്മേളനത്തിനിടെ യുഎസിലെ ഓസ്‌ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ പരസ്യമായി അപമാനിച്ച് ട്രംപ്. റഡും ട്രംപും തമ്മിൽ വളരെക്കാലമായി നല്ല ബന്ധത്തിലല്ല. മുൻപ് റഡ് ട്രംപിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടത്തിയ ചില പരാമർശങ്ങൾ ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് ട്രംപ് പറഞ്ഞത്.

താനിവിടയുണ്ടെന്നും താൻ ഓസ്ട്രേലിയൻ അംബാസഡർ ആകുന്നതിനു മുമ്പാണ് സോഷ്യൽ മീഡിയ വിഷയങ്ങൾ ഉണ്ടായതെന്നും റഡ് പറഞ്ഞു. എന്നാൽ ”നിങ്ങൾ ഇപ്പോഴും ഓസ്ട്രംലിയൻ സർക്കാരിനായി പ്രവർത്തിക്കുന്നുണ്ടോ? എനിക്ക് നിങ്ങളെ ഇഷ്ടമില്ല, ഇനിയൊട്ട് ഇഷ്ടപ്പെടാനും പോകുന്നില്ല” എന്ന് ട്രംപ് തുറന്നടിച്ചു.

ഇതിനു മുമ്പ് ട്രംപ് റഡിനെ വൃത്തിക്കെട്ടവൻ എന്ന് വിളിച്ച് അപമാനിച്ചിരുന്നു.

ട്രംപിന്റെ അഭിപ്രായങ്ങളെക്കുറിച്ച് റഡും യുഎസിലെ ഓസ്‌ട്രേലിയൻ എംബസിയും ഉടനടി പ്രതികരിച്ചില്ല. ഓസ്‌ട്രേലിയയുമായും യുണൈറ്റഡ് കിംഗ്ഡവുമായും ഉള്ള കോടിക്കണക്കിന് ഡോളറിന്റെ AUKUS കരാറിൽ അമേരിക്കയുടെ പങ്ക് നിലവിൽ അവലോകനം ചെയ്യുന്ന ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അൽബനീസ് ശ്രമിക്കുന്നതിനിടെയാണ് ഈ ഏറ്റുമുട്ടൽ.

Trump publicly sparred with Australian Ambassador to the US Kevin Rudd

Share Email
LATEST
Top