പ്രസിഡന്റ് റൊണാൾഡ് റീഗന്റെ പ്രസംഗം ഉൾക്കൊള്ളുന്ന നെഗറ്റീവ് ടിവി പരസ്യത്തിന്റെ പേരിൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 10% അധിക താരിഫ് ഏർപ്പെടുത്തുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ താരിഫ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന പരസ്യം അടുത്ത ആഴ്ച സംപ്രേഷണം ചെയ്യില്ലെന്ന് ഒന്റാറിയോ പ്രവിശ്യയിലെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി വേൾഡ് സീരീസ് ഗെയിമിന്റെ ഒന്നാം ഗെംയിമിനിടെ പരസ്യം പ്ലേ ചെയ്തതിനാൽ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താൻ തീരുവ വർദ്ധിപ്പിക്കുകയാണെന്ന് ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
“വസ്തുതകളെ ഗുരുതരമായി തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള ശത്രുതാപരമായ ഈ പ്രവൃത്തി കാരണം, കാനഡയ്‌ക്കെതിരായ തീരുവ 10% വർദ്ധിപ്പിക്കുന്നു,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഈ ആഴ്ച ആദ്യം, ഈ മാസം ആദ്യം ആരംഭിച്ച പരസ്യവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് ചില തീരുവകൾ ഏർപ്പെടുത്തിയെങ്കിലും ഉയർന്ന താരിഫുകളുടെ ദീർഘകാല സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചും വ്യാപാര യുദ്ധത്തിന്റെ ഭീഷണിയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയ റോണാൾഡ് റീഗന്റെ 1987 ലെ പ്രസംഗത്തിന്റെ ചില ഭാഗങ്ങളുള്ള ഓഡിയോ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Trump raises tariffs on Canada 10%













