ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണവാങ്ങില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണവാങ്ങില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന മുന്‍ അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്്ട്രംപ്. വെള്ളിയാഴ്ച്ച വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് എണ്ണവിവാദം വീണ്ടും ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ച്ച ഇതേ അവകാശവാദവുമായി ട്രംപ് രംഗത്തു വവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞിരുന്നു.

എണ്ണ വിഷയത്തില്‍ ട്രംപുമായി പ്രധാനമന്ത്രി മോദി ടെലഫോണ്‍ സംഭാഷണം നടത്തിയിട്ടില്ലെന്നു അന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ മോദിയുമായി സംസാരിച്ചുവെന്നും ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്നു അറിയിച്ചെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്‍പതിന് ട്രംപും മോദിയും തമ്മിലുള്ള ഫോണ്‍വിളിയില്‍ എണ്ണ സംബന്ധിച്ചുള്ള ഒരു കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും അന്നു ചര്‍ച്ച ചെയ്തത് ഗാസ സമാധാന വിജയത്തില്‍ ട്രംപിനെ അഭിനന്ദിക്കാനായാണ് അന്നു വിളച്ചതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയ വ്യക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കിയത്.

ഇതിനു പിന്നാലെയാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇപ്പോള്‍ ട്രംപ് രംഗത്തു വന്നിട്ടുള്ളത് . യുക്രെയിന്‍- റഷ്യ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങരുതെന്നുള്ള തുടര്‍ച്ചയായുള്ള അമേരിക്കന്‍ ആവശ്യം ഇന്ത്യ തള്ളുകയും ഇതേ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ 50 ശതമാനം താരിഫ് അമേരിക്ക ചുമത്തുകയും ചെയ്ത് വ്യാപാര സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുന്നതിനിടെയാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന.

Trump reiterates that India will not buy oil from Russia

Share Email
Top