വാഷിംഗ്ടണ്‍: റഷ്യ ആണവായുധ ശേഷി പരീക്ഷിച്ചതിനു പിന്നാലെ അമേരിക്കയും ആണവായുധ ശേഷി പരീക്ഷിക്കും. പരീക്ഷണത്തിന് പ്രസിഡന്റ് ട്രംപ് അനുമതി നല്കി. അമേരിക്കയുടെ ആണവപരീക്ഷണം ഉടന്‍ തന്നെ ഉണ്ടാവുമെന്നും ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യുദ്ധകാര്യവകുപ്പിന് നിര്‍ദേശം നല്കിയതായും ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.
അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയും നിര്‍ണയാകമയാ നീക്കങ്ങള്‍ നടത്തുന്നത്. ചില രാജ്യങ്ങള്‍ആണവായുധങ്ങള്‍ പരീക്ഷിക്കുന്നതിനു മറുപടിയായാണ് നടപടിയെന്ന് റഷ്യയുടെ പേരു പറയാതെ ട്രംപ് വ്യക്തമാക്കി. മറ്റു രാജ്യങ്ങളേക്കാള്‍ ആണവായുധങ്ങള്‍ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ റഷ്യ പരീക്ഷിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് രണ്ടു തവണ ആണവ ശേഷിയുള്ള ആയുധം റഷ്യ പരീക്ഷിച്ചത്. ഇതിനു മറുപടിയായാണ് ഇപ്പോള്‍ അമേരിക്കയുടെ പരീക്ഷണ പ്രഖ്യാപനം.
Trump responds to Russia’s nuclear test: US War Department authorized nuclear weapons test













