വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യുക്രെയിന എതിരെ യുദ്ധത്തിന് റഷ്യയ്ക്ക് സഹായം ആകുന്നത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് നൽകുന്ന പണമാണെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു.ഇതേ തുടർന്ന് ഇന്ത്യക്കെതിരെ ഉയർന്ന ഇറക്കുമതി ചുങ്കവും ഏർപ്പെടുത്തിയിരുന്നു . ഇതിന് പിന്നാലെ ഇരു രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളൽ വീണിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന നടപടിയിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് പലവട്ടം അമേരിക്ക ആവശ്യപ്പെട്ടിരുന്നു എന്നാൽ ഇതിന് അനുകൂലമായ നിലപാടായിരുന്നില്ല ഇന്ത്യ സ്വീകരിച്ചിരുന്നത് ഇതിനിടയിലാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ തീരുമാനം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവയ്പ്പായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതേകുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനായിരുന്നില്ലെന്നും ഇപ്പോൾ റ ഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകിയതായും ട്രംപ പ്രതികരിച്ചു.. അതൊരു വലിയ ചുവടുവയ്പ്പാണ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു ബാധിച്ചേക്കാം .റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ പലവിധ നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്.
Trump says India has assured it will not buy oil from Russia