വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തലാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്കിയിട്ടുണ്ടെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യയുടെ ഈ തീരുമാനം ഏറെ സ്വാഗതാര്‍ഹമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അവസാനത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ കുറയ്ക്കുമെന്നു മോദി വ്യക്തിപരമായി തനിക്ക് ഉറപ്പു നല്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായി നിലവില്‍ നിലനില്ക്കുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കുന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളില്‍ നിന്നും പുറത്തു വരുന്നത്.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള വിപണിയില്‍ നിന്നും ക്രോൂഡ് ഓയിലിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതിനാല്‍ ഘട്ടം ഘട്ടമായി ഇന്ത്യ ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ നിര്‍ത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
Trump says Modi has promised to stop oil imports from Russia