താൻ അവസാനിപ്പിക്കാൻ പോകുന്ന ഒമ്പതാമത്തെ യുദ്ധം ആകും യുക്രെയിൻ -റഷ്യ സംഘർഷം എന്ന് ട്രംപ് 

താൻ അവസാനിപ്പിക്കാൻ പോകുന്ന ഒമ്പതാമത്തെ യുദ്ധം ആകും യുക്രെയിൻ -റഷ്യ സംഘർഷം എന്ന് ട്രംപ് 

വാഷിങ്ടൺ : താൻ അവസാനിപ്പിക്കാൻ പോകുന്ന ഒൻപതാമത്തെ യുദ്ധമാകും റഷ്യ – യുക്രയിൻ യുദ്ധമെന്ന പ്രഖ്യാപനവുമായി ട്രംപ്. യുക്രെയിൻ പ്രസിഡന്റ് സെലൻസ്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ട്രംപ്..മിഡിൽ ഈസ്റ്റിലേത് ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. തനിക്ക് നോബൽ സമ്മാനം ലഭിക്കാത്തതിൽ  പ്രശ്നമില്ലെന്നും. ജീവൻ രക്ഷിക്കുന്നതിൽ മാത്രമാണ് എനിക്ക് താൽപ്പര്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ  യുക്രൈന് ടോമാഹോക് മിസൈലുകൾ നൽകുന്ന കാര്യത്തിൽ ട്രംപ്നിലപാട് മാറ്റുകയും ചെയ്തു.സെലെൻസ്‌കിയുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാ ഴ്ചയിലാണ് ട്രംപ് ഇക്കാര്യത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തിയത്. നമുക്ക് ടോമാഹോക്കുകൾ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന്  പ്രതീക്ഷിക്കുന്നതായി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

മിസൈൽ  വിഷയത്തിൽ സെലൻസ്കിയുടെ ആവശ്യത്തിന് അനുകൂലമായി മുമ്പ് പ്രതികരിച്ചിരുന്ന ട്രംപ്റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിലപാട് മാറ്റിയത്. പുടിനുമായുള്ള ചർച്ചയെക്കുറിച്ച്    ട്രംപ് സൂചിപ്പിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡന്റ് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

യുക്രൈൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ആയുധങ്ങൾ നിർമ്മിക്കാൻ വളരെ സമയമെടുക്കുമെന്നും എളുപ്പത്തിൽ നൽകാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ പ്രതിരോധ ശേഖരത്തിൽ കുറഞ്ഞ എണ്ണം മാത്രമേ   ഇവയുള്ളൂ എന്നും രാജ്യത്തിന്റെ ആക്രമണ സജ്ജീകരണങ്ങളുടെ നിർണായക ഭാഗമാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി.

താനിപ്പോൾ ടോമാഹോക്കുകളെക്കുറിച്ച് ചിന്തിക്കാതെ നിലവിലെ അവസരം ഉപയോഗിച്ച് . യുദ്ധം അവസാനിപ്പി ക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു. “നമുക്ക് ടോമാഹോക്കുകൾ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ട്രംപ് പറഞ്ഞു.

Trump says Ukraine-Russia conflict will be the ninth war he wants to end

Share Email
LATEST
Top