വാഷിംഗ്ടണ്‍: അമേരിക്കയില്‍ വില്പന നടത്തുക എന്ന ലക്ഷ്യത്തോടെ കൊളംബിയ വന്‍തോതില്‍ ലഹരി മരുന്ന് ഉത്പാദിപ്പിക്കുകയാണെന്നും കൊളംബിയന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ലഹരിമരുന്നുകളുടെ നേതാവാണെന്നുമുള്ള രൂക്ഷമായ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് ലഹരിമരുന്ന് നിയന്ത്രണം നടപ്പാക്കുന്നതില്‍ പെട്രോ പരാജയപ്പെട്ടതായി ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്തിന് നല്‍കിവരുന്ന വലിയ തോതിലുള്ള ധനസഹായങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും ട്രംപ് പറഞ്ഞു.
കൊളംബിയന്‍ ലഹരി മരുന്ന് ഉപയോഗം അമേരിക്കയില്‍ മരണങ്ങളും അരാജകത്വവും ഉണ്ടാകാന്‍ ഇടയാക്കുന്നതായി ട്രംപ് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. . ലഹരിമരുന്ന് വിരുദ്ധ കരാറുകള്‍ പാലിക്കുന്നതില്‍പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, മ്യാന്‍മര്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കൊപ്പം കൊളംബിയയെയും ട്രംപ്ഉള്‍പ്പെടുത്തിയിരുന്നു.
അമേരിക്ക വന്‍തോതില്‍ സാമ്പത്തീക സഹായം നല്‍കിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു എന്നാല്‍ യുഎസ് എയ്ഡില്‍ നിന്നുള്‌ല സാമ്പത്തീക സഹായം ഈ വര്‍ഷം ട്രംപ് അനുവദിച്ചിരുന്നില്ല. അമേരിക്കയിലെ പാലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിനോട് അനുഭാവം പ്രകടിപ്പിച്ച് കൊളംബിയന്‍ പ്രസിഡന്റ് രംഗത്തെത്തിയതിനു പിന്നാലെ ഗുസ്താവോ പ്രെട്രോയുമായുള്ള അമേരിക്കയുടെ ബന്ധം വഷളാവുകയും പെട്രോയുടെ വീസ് അമേരിക്ക റദ്ദാക്കുകയും ചെയ്തിരുന്നു.
Trump slams Colombian President Petro as drug lord