വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക. യുക്രയിന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായണ് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കു നേരെ അമേരിക്ക നീക്കമാരംഭിച്ചത്.
റോസ്നെഫ്റ്റ് ഓയില്‍, ലൂക്കോയില്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. യുക്രയിനുമായുള്ള യുദ്ധം അവാസനിപ്പിക്കാനുള്ള നിക്കങ്ങളില്‍ റഷ്യയുടേത് നിഷേധാത്മക നിലപാടാണെന്നു ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നടപടിയെന്നും വകുപ്പ് വ്യക്തമാക്കി.
ഉപരോധം റഷ്യയുടെ ഊര്‍ജ്ജ മേഖലയില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും വരുമാനത്തിന് തിരിച്ചടിയുണ്ടാക്കുകയും ചെയ്യും.പ്രകൃതിവാതകങ്ങളുടേയും പ്രട്രോളിയം ഉത്പന്നങ്ങളുടേയും ഖനനം,ശുദ്ധീകരണം, വില്‍പ്പന എന്നിവയാണ് റോസ്നെഫ്റ്റ് കമ്പനി പ്രധാനായും ചെയ്യുന്നത്. . റഷ്യയിലും അന്താരാഷ്ട്ര തലത്തിലും എണ്ണ, വാതകങ്ങളുടെ കണ്ടെത്തല്‍, ഉത്പാദനം, ശുദ്ധീകരണം, വിപണനം, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എണ്ണക്കമ്പനിയാണ് ലൂക്കോയില്‍ ഒഎഒ എന്ന് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നുണ്ട്.
റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്തെന്നും യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. യുക്രയിന്‍ -റഷ്യന്‍ സംഘര്‍ഷത്തില്‍ നിരവധി യുക്രയന്‍ -റഷ്യന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നും ഇത് അവസാനിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനും ഉടനടി വെടിനിര്‍ത്തലിനും സമയമായെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ തയാറാവാത്തതിനാല്‍ റഷ്യയ്ക്ക് യുദ്ധത്തിന് ധനസഹായം നല്‍കുന്ന റഷ്യയുടെ രണ്ട് ഏറ്റവും വലിയ എണ്ണക്കമ്പനികള്‍ക്ക് ട്രഷറി ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്നും ബെസെന്റ് പറഞ്ഞു.
Trump steps up action against Russia: US imposes sanctions on Russian oil companies