വാഷിംഗ്ടൻ: ഗാസയുടെ നിയന്ത്രണം ഒഴിയാൻ ഹമാസ് തയാറായില്ലെങ്കിൽ ഹമാസിനുണ്ടാവാൻ പോകുന്നത് പൂർണനാശമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.അമേരിക്കയുടെ നേതൃത്വത്തിൽ തയാറാക്കിയ സമാധാന കരാർ നടപ്പാക്കുന്നതിനായി സമയപരിധി നിശ്ചയിച്ചതിൻ ശേഷമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്.
തങ്ങൾ ചർച്ചയ്ക്ക് തയാറാണെന്നുള്ള ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത ട്രംപ് താൻ ശുഭാപ്തി വിശ്വാസിയാണെന്നും കൂട്ടിച്ചേർത്തു. ഹമാസ് ബന്ധിക ബന്ധികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുന്നതിനായി ഇസ്രയേൽ ബോംബാക്രമണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ, ബന്ദികളെ കൈമാറൽ, ഗാസയുടെ ഭരണത്തിൽ നിന്ന് ഹമാസിനെ ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് യുഎസ് സമാധാന പദ്ധതി. ഹമാസ് സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണോ എന്ന് ഉടൻ അറിയാൻ കഴിയുമെന്ന് ട്രംപ് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോട് പറഞ്ഞു. ഇസ്രായേലുമായി വേഗത്തിൽ സമാധാന കരാറിലേക്ക് നീങ്ങണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ എല്ലാ വാഗ്ദാനങ്ങളും റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു.
Trump warns of ‘total destruction’ if Hamas doesn’t relinquish control of Gaza













