തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്ന് എത്തിയേക്കുമെന്നും അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ തീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം
അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . അതിനാൽ മഴയുടെ അളവിന് ശക്തി കൂടാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്താകെ ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Tula Varshasam may arrive today: Heavy rain forecast in the state













