താച്ചിറ • വെനസ്വേലിയയിൽ വിമാനം തകർന്നു വീണ് രണ്ടു മരണം..പാരാമിലോ വിമാനത്താവളത്തിൽ നിന്ന് പറന്ന് ഉയരുന്നതിനിടയാണ് വിമാനം പകരുകയും രണ്ടുപേർക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തത്..
ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. രണ്ട് എഞ്ചിനുള്ള പൈപ്പർ പിഎ – 31T വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും തകർന്നു വീണു തീപിടിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് തീ അണച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനാറ്റിക്സ് അറിയിച്ചു.
Two dead in plane crash in Venezuela.













