കീവ്: യുക്രയിനു നേര്‍ത്തു റഷ്യ നടത്തിയ ആക്രമണത്തില്‍ യുക്രയിന്‍ തലസ്ഥാനമായ കീവും സമീപ സ്ഥലങ്ങളും പൂര്‍ണമായി ഇരുട്ടിലായി. ഈ മേഖലയിലെ ജലവിതരണം പൂര്‍ണമായി തകര്‍ന്നു. പത്തുലക്ഷത്തോളം ആളുകളാണ് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് ഇരുട്ടിലായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി ബന്ധം ചില മേഖലകളില്‍ പുനസ്ഥാപിച്ചത്.
റഷ്യനടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളിലാണ് യുക്രയിന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ഒന്‍പതു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തെക്കുകിഴക്കന്‍ യുക്രൈനില്‍ ഏഴ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു.
കീവില്‍ ഇന്നലെ രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചതായി വൈദ്യുതി കമ്പനിയായ ഡിടിഇകെ അറിയിച്ചു. തലസ്ഥാനത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു വരികയാണ്.
Ukraine plunged into complete darkness due to Russian attack: Electricity and water supply disrupted
 













