നരേന്ദ്ര മോദി ട്രംപിന്റെ മികച്ച സുഹൃത്ത്’, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ

നരേന്ദ്ര മോദി ട്രംപിന്റെ മികച്ച സുഹൃത്ത്’, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത യുഎസ് അംബാസിഡർ സെർജിയോ ഗോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തിപരമായി മികച്ച സുഹൃത്തായാണ് കാണുന്നതെന്ന് നിയുക്ത യു.എസ്. സ്ഥാനപതി സെർജിയോ ഗോർ വ്യക്തമാക്കി. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങളിൽ ഒരാളായ സെർജിയോ ഗോർ ഇക്കാര്യം അറിയിച്ചത്.

കൂടിക്കാഴ്ചയിൽ, മി. പ്രൈം മിനിസ്റ്റർ യു ആർ ഗ്രേറ്റ്’ എന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കൈകൊണ്ട് എഴുതി ഒപ്പിട്ട ചിത്രം ഗോർ നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. വ്യാപാരം, ധാതുക്കൾ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സെർജിയോ ഗോർ ‘എക്‌സി’ൽ കുറിച്ചു.

ഇന്ത്യ-യു.എസ്. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും:

ഇന്ത്യയിലേക്കുള്ള പുതിയ യു.എസ്. സ്ഥാനപതിയെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. “ഇന്ത്യയിലേക്കുള്ള യു.എസിന്റെ നിയുക്ത അംബാസഡർ മിസ്റ്റർ സെർജിയോ ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കാലാവധി ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉൾപ്പെടെ കാണുന്നതിനായി ആറ് ദിവസത്തെ സന്ദർശനത്തിനായാണ് ഗോർ തൻ്റെ മാനേജ്‌മെൻ്റ്, റിസോഴ്‌സസ് ഡെപ്യൂട്ടി സെക്രട്ടറി മൈക്കിൾ ജെ. റിഗാസിനൊപ്പം ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും സെർജിയോ ഗോർ ചർച്ചകൾ നടത്തിയിരുന്നു.

Share Email
LATEST
More Articles
Top