വാഷിഗ്ടണ്‍: ചൈനീസ് ഭരണാധികാരി ഷി ചിന്‍പിങ്ങിനെ പുകഴ്ത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. യുക്രെയിന്‍ -റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണയാക ഇടപെടല്‍ നടത്താന്‍ പിങ്ങിന് കഴിയുമെന്നു ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപും പിങ്ങും കൊറിയയില്‍ അടുത്ത ഇടയ്ക്ക് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് ട്രംപ് ചൈനീസ് പ്രസിഡന്റിനെ പുകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശം നടത്തിയതെന്നതു ശ്രദ്ധേയമാണ്. പുടിനു മേല്‍ ഷി ചിന്‍പിങ്ങിനു വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കരുതുന്നു. നോക്കൂ, അദ്ദേഹം ബഹുമാന്യനായ ഒരു മനുഷ്യനാണ്. അദ്ദേഹം വളരെ ശക്തനായ നേതാവാണ്. വളരെ വലിയ രാജ്യമാണ് ചൈന. റഷ്യയെയും യുക്രെയ്‌നെനെയും കുറിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
US President Trump praises Chinese President Xi Jinping