ഇന്ത്യയുമായുള്ള സൗഹൃദം ബലികഴിച്ച് പാകിസ്ഥാനുമായി ബന്ധം വേണ്ട: വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ഇന്ത്യയുമായുള്ള സൗഹൃദം ബലികഴിച്ച് പാകിസ്ഥാനുമായി ബന്ധം വേണ്ട: വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിങ്ടൺ: ഇന്ത്യയുമായുള്ള സൗഹൃദം ബണ്ഡം ബലികഴിച്ച് പാകിസ്ഥാനുമായി ഒരു ബന്ധവും വേണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് സുപ്രധാന പ്രസ്താവന നടത്തിയത്. പാകിസ്ഥാനുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഈ പങ്കാളിത്തം ഇന്ത്യയുമായുള്ള അമേരിക്കയുടെ ചരിത്രപരവും സുപ്രധാനവുമായ സൗഹൃദത്തിന് ഒരു കോട്ടവും വരുത്തുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയുമായുള്ള സൗഹൃദം നഷ്ടപ്പെടുത്തി പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” സെക്രട്ടറി റൂബിയോ പറഞ്ഞു. ഭീകരതയ്ക്കെതിരെ യുഎസും പാകിസ്ഥാനും ഇതിനകം ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഇന്ത്യയുമായുള്ള അവരുടെ സൗഹൃദത്തിന് ദോഷകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നയതന്ത്രം യുക്തിസഹമാണെന്ന് ട്രംപിന്റെ ലെഫ്റ്റനന്റായ റൂബിയോ അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളുമായി ബന്ധം നിലനിർത്തേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. ചില രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധവുമുണ്ട്. ഇത് യുക്തിസഹമായ വിദേശനയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയ്ക്ക് നല്ല ബന്ധമില്ലാത്ത ചില രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. ഇത് പക്വവും പ്രായോഗികവുമായ വിദേശനയത്തിന്റെ ഭാഗമാണ്. “പാകിസ്ഥാനുമായി നമ്മൾ ചെയ്യുന്നത് ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തിനോ സൗഹൃദത്തിനോ ദോഷം വരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് ആഴമേറിയതും ചരിത്രപരവും സുപ്രധാനവുമാണ്,” മാർക്ക് റൂബിയോ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദീർഘകാലമായി സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് യുഎസിന് അറിയാം. എന്നാൽ, കഴിയുന്നത്ര രാജ്യങ്ങളുമായി സൗഹൃദത്തിലാകാനുള്ള വഴികൾ കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു. തീവ്രവാദത്തിനെതിരെ അമേരിക്ക പാകിസ്ഥാനുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അത് കൂടുതൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇത് ഇന്ത്യയുമായോ മറ്റാരുമായോ ഉള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു.

അടുത്തിടെയായി പാക് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ട്രംപിനെ ആവർത്തിച്ച് പ്രശംസിച്ചിരുന്നു. ഈ വർഷം ജൂണിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ട്രംപുമായി ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. തുടർന്ന്, സെപ്റ്റംബറിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അസിം മുനീറും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിൽ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

US Secretary of State Marco Rubio says ties with Pakistan should not be sacrificed for friendship with India

Share Email
Top