യുഎസ് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കോൺഗ്രസിലെ ഡെമോക്രാറ്റുകൾ നിരസിച്ചതോടെ അടച്ചു പൂട്ടൽ നടപടി തുടരുന്നു. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ഈ സാഹചര്യം വിവധ വെട്ടിച്ചുരുക്കലുകളിലേക്കും പിരിച്ചുവിടലുകളിലേക്കും നീങ്ങാൻ സാധ്യതയുണ്ട് . പല പൊതുമേഖലാ ജീവനക്കാരേയും പിരിച്ചുവിടുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഏകദേശം 7,50,000 ഫെഡറൽ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകും. അവർ ജോലിയിൽ തിരിച്ചെത്തുന്നതുവരെ ശമ്പളം തടഞ്ഞുവയ്ക്കും.
സൈന്യം, അതിർത്തി രക്ഷാ ഏജൻ്റുമാർ തുടങ്ങിയ അവശ്യ തൊഴിലാളികൾ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകും.
മുൻകാല അടച്ചുപൂട്ടലുകളേക്കാൾ ഉയർന്ന അപകടസാധ്യതകളാണ് ഈ പ്രതിസന്ധിക്കുള്ളത്, സർക്കാർ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കടുത്ത വലതുപക്ഷ നയങ്ങൾ നടപ്പിലാക്കാൻ ട്രംപ് തീരുമാനച്ചിരിക്കെ, പലനിർബന്ധിത അവധികളും കൂട്ട പിരിച്ചുവിടലുകളായി മാറിയേക്കാം.
“വെട്ടലുകൾ എവിടെയൊക്കെ നടത്താമെന്ന് തിരിച്ചറിയാൻ വൈറ്റ് ഹൗസ് വിവിധ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും… പിരിച്ചുവിടലുകൾ ആസന്നമാണെന്നും” എന്നും ട്രംപിൻ്റെ വക്താവ് കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാഷിംഗ്ടണിൽ അടച്ചുപൂട്ടലുകൾ ഇടയ്ക്കിടെ ഉണ്ടാകുന്ന ഒരു സവിശേഷതയാണ്, എന്നിരുന്നാലും 2019 ൽ ട്രംപിന്റെ ആദ്യ ഭരണകാലത്തെ 35 ദിവസത്തെ റെക്കോർഡ് ഷട്ട് ഡൌണിനുശേഷം ഇത് ആദ്യമാണ്.
ദേശീയ പാർക്കുകൾ മുതൽ പെർമിറ്റ് അപേക്ഷകൾ അനുവദിക്കുന്നതുവരെ സാധാരണക്കാർക്കുള്ള ഒന്നിലധികം സേവനങ്ങൾ പ്രതിസന്ധിയിലാകും.
US shut down continues