ജറുസലേം: ഇസ്രയേല്‍- ഹമാസ് പോരാട്ടം നടക്കുന്ന ഗാസയില്‍ അമേരിക്കന്‍ സേനയെ അയയ്ക്കില്ലെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഗാസ വെടിനിര്‍ത്തല്‍ നിരീക്ഷണത്തിന്റെ ഭാഗമായി ഇസ്രയേലിലെത്തിയപ്പോഴായിരുന്നു വാന്‍സിന്റെ ഈ പ്രതികരണം. നിലവിലുള്ള ഗാസയിലെ പ്രശ്‌നങ്ങള്‍ നയതന്ത്രത്തിലൂടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് വാന്‍സ് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തും.
പ്രസിഡന്റ് ട്രെംപ് പറഞ്ഞതു താനും ആവര്‍ത്തിക്കുന്നു. അമേരിക്കന്‍ സൈനീകരെ ഗാസയിസേക്ക് അയയ്ക്കില്ല. അമേരിക്കന്‍ സൈനീക നേതൃത്വവും ഇക്കാര്യം വ്യക്താക്കിയതാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. സമാധാന കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയും ഹമാസ് -ഇസ്രയേല്‍ അക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഗാസാ സമധാന കരാര്‍ തകരാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നുളള വ്യക്തമായ സന്ദേശം കൂടി നല്കാനാണ് വാന്‍സിന്റെ സന്ദര്‍ശനം.
ഇസ്രായേല്‍ കരാറില്‍ നിന്ന് പിന്മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം. ഇപ്പോഴും ഗാസയില്‍ പലയിടങ്ങളിലായി ഇസ്രായേലിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 59 രാജ്യങ്ങളും സംഘടനകളും വെടിനിര്‍ത്തല്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും, വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഹമാസിന്റെ ഭാഗത്തു നിന്ന് പ്രത്യാക്രമണം ഉണ്ടാകാതിരിക്കാനുള്ള ശ്രമവും അമേരിക്ക നടത്തുന്നുണ്ട്. ഹമാസ് നേരായ വഴിയില്‍ നില്‍ക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍, ഹമാസിന്റെ അവസാനം ദയനീയമായിരിക്കുമെന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
US troops will not be sent to Gaza: J.D. Vance