എരുമേലി: മുൻ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി (65) അന്തരിച്ചു. എരുമേലി മുക്കൂട്ടുതറ പനയ്ക്കവയൽ മലയംകുന്നേൽ എസ്.എൻ. സദനത്തിൽ എസ്.എൻ. ബേബി (ആർഎസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുൻ പ്രചാരക്)യുടെ ഭാര്യയാണ്.
കണ്ണൂർ എരഞ്ഞോളി മുരളീനിവാസിലെ പരേതരായ ഗോപാലൻ, ദേവകി ദമ്പതികളുടെ മകളാണ്.
മക്കൾ: ബി. കൃഷ്ണപ്രസാദ്, ബി. ശ്രീലക്ഷ്മി. മരുമക്കൾ: ബിനുബാബു (മൊബൈൽ മെഡിക്കൽ യൂണിറ്റ്, അടിമാലി), പ്രവീഷ് (മാഹി, പള്ളൂർ). മറ്റ് സഹോദരങ്ങൾ: വി.വി. ദിനേശ് കുമാർ, വി.വി. പ്രദീപ് കുമാർ.
സംസ്‌കാരം വ്യാഴാഴ്ച രണ്ടുമണിക്ക്.













