ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പകരം ചോദിക്കും; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്: വി.ഡി. സതീശൻ

ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പകരം ചോദിക്കും; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട്: വി.ഡി. സതീശൻ

കോഴിക്കോട് പേരാമ്പ്രയിൽ എം.പി. ഷാഫി പറമ്പിലിനെ പോലീസ് മർദിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാരിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഈ സാഹചര്യത്തിൽ യു.ഡി.എഫ്. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മർദിച്ച പോലീസുകാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസിന്റെ ശ്രമം. ഷാഫി പറമ്പിലിനെയും സഹപ്രവർത്തകരെയും ആക്രമിച്ചതിലൂടെ പോലീസ് ലക്ഷ്യമിടുന്നത് ഭരണകൂടത്തെ സംരക്ഷിക്കലാണ്. എന്നാൽ ഇത്തരം നീക്കങ്ങളെ ശക്തമായ ജനകീയ പ്രക്ഷോഭം കൊണ്ട് യു.ഡി.എഫ് നേരിടും.

ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Share Email
LATEST
Top