ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ അടയ്ക്കാൻ പുതിയ ഇളവ്: യുപിഐ വഴി പണമടച്ചാൽ ഇനി 1.25 ഇരട്ടി ഫീസ് മാത്രം

ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ അടയ്ക്കാൻ പുതിയ ഇളവ്: യുപിഐ വഴി പണമടച്ചാൽ ഇനി 1.25 ഇരട്ടി ഫീസ് മാത്രം

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഫീസ് ഈടാക്കുന്നതിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമപരമായ ഭേദഗതി വരുത്തി. ഇതനുസരിച്ച്, ടോൾ തുക യുപിഐ വഴി അടയ്ക്കുകയാണെങ്കിൽ, ടോൾ നിരക്കിൻ്റെ 1.25 ഇരട്ടി മാത്രം നൽകിയാൽ മതിയാകും.

പുതിയ നിയമം നവംബർ 15 മുതൽ നിലവിൽ വരും. പണമായിട്ടോ, യുപിഐ വഴിയോ ടോൾ അടയ്ക്കുന്ന ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ നിരക്കിൻ്റെ ഇരട്ടി തുകയാണ് ഈടാക്കിയിരുന്നത്.

പണമായി ടോൾ നൽകുന്നത് തുടരുന്നവർ ടോൾ ഫീസിൻ്റെ ഇരട്ടി നൽകേണ്ടി വരും.

എന്നാൽ, യുപിഐ ഇടപാട് വഴി പണം നൽകുകയാണെങ്കിൽ ടോൾ നിരക്കിൻ്റെ 1.25 ഇരട്ടി മാത്രം നൽകിയാൽ മതി.

ടോൾ ഫീസ് 100 രൂപയാണെങ്കിൽ:

പണമായി നൽകിയാൽ: 200 രൂപ

യുപിഐ വഴി നൽകിയാൽ: 125 രൂപ

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും വേണ്ടിയാണ് നാഷണൽ ഹൈവേയ്‌സ് ഫീ റൂൾസിൽ ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നിയമം 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.

Share Email
LATEST
Top