തിരുവനന്തപുരം: വെള്ളനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിൽകുമാർ (55) ജീവനൊടുക്കി. ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ നടപടിക്ക് പിന്നാലെയാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. മുമ്പ് കോൺഗ്രസ് ഭരണത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. വീടിന്റെ മുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ചനിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ബാങ്കിൽ ക്രമക്കേടുകൾ നടന്ന സമയത്ത് നിലവിലെ സിപിഐഎം നേതാവായ വെള്ളനാട് ശശി ആയിരുന്നു പ്രസിഡന്റ്. സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കാലത്ത് വെള്ളനാട് ശശി കോൺഗ്രസ് നേതാവായിരുന്നു.