മുംബൈ: പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്ക് മുൻപ് ആരോഗ്യനില വഷളാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിൽ കർണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് ധീർ പ്രേക്ഷകമനം കവർന്നത്. 1988-ൽ സംപ്രേക്ഷണം ചെയ്ത ഈ പരമ്പരയിലെ കർണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നാണ്. ‘ചന്ദ്രകാന്ത’, ‘ബധോ ബാഹു’, ‘സീ ഹൊറർ ഷോ’, ‘കാനൂൻ’ തുടങ്ങിയ ടി.വി. സീരിയലുകളിലും ‘സോൾജിയർ’, ‘ആന്ദാസ്’, ‘ബാദ്ഷാ’, ‘തുംകോ നാ ഭൂൽ പായേംഗേ’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Veteran actor Pankaj Dheer, best known for his iconic role as Karna in B.R. Chopra’s ‘Mahabharat’, has passed away













