ശബരിമലയിലെ സ്വർണപ്പാളി ബാംഗളൂരിൽ എത്തിച്ചിരുന്നതായി വിജിലൻസ്

ശബരിമലയിലെ സ്വർണപ്പാളി ബാംഗളൂരിൽ എത്തിച്ചിരുന്നതായി വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ബാംഗളൂരിൽ എത്തിച്ചിരുന്നതായി വിജിലൻസ്. ഇതോടെ  സ്വര്‍ണപ്പാളി വിവാദം പുതിയ  വഴിത്തിരിവിലായി.

സ്വര്‍ണപ്പാളി  ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചു വെന്നാണ്.കണ്ടെത്തൽ. . 2019 ല്‍ ശബരിമല ശ്രീകോവിലിലെ പ്രധാന വാതില്‍ എന്ന പേരിലാണ് ഇതു എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തി ക്കാരനായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി.ക്ഷേത്രത്തില്‍ ഇരുമുടി കെട്ടുന്ന സ്ഥലത്ത് വെച്ച് ഇത് എല്ലാവരെയും കാണിച്ചശേഷം പായ്ക്ക് ചെയ്ത് കൊണ്ടു പോകുകയായിരുന്നുവെന്ന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി വിശ്വംഭരന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ്, ഒരു സ്വാമിജി എന്നിവരാണ് വന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി മുമ്പ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. 2004 ലാണ് ഇവിടെ നിന്നും ശബരിമലയിലേക്ക് പോയതെന്ന് വിശ്വംഭരന്‍ പറഞ്ഞു.

Vigilance says gold amulet from Sabarimala was brought to Bangalore

Share Email
LATEST
Top