ദില്ലി : കേരളം അടക്കം12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടത്തിൽ എസ് ഐ ആർ (Special Intensive Revision – SIR) നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടാം ഘട്ടതിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉടൻ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടർ പട്ടിക ശുദ്ധീകരിക്കാനും കൃത്യത ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. നടപടിക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും.
ആദ്യ ഘട്ടത്തിൽ ബിഹാറിൽ ഈ വർഷം ആദ്യം സമാനമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കിയിരുന്നു. ബീഹാറിൽ എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു. 1951 മുതൽ 2004 വരെ 8 തവണ തീവ്ര പരിഷ്ക്കരണം നടന്നു.












