ന്യൂഡല്‍ഹി: നാടിനെ നടുക്കുന്ന കൊടും ക്രൂരത ഭര്‍ത്താവിനു നേര്‍ക്ക് നടത്തി ഭാര്യ. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിക്കുകയും മുളകുപൊടി വിതറുകയും ചെയ്തു. ശരീരമാസകലം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തെക്കന്‍ ഡല്‍ഹിയിലെ മന്ദര്‍ഗീറിലാണ് ഭീകര സംഭവമുണ്ടായത്. ഇരുവരും തമ്മിലുളള കുടുംബ കലഹമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് വന്നതെന്നാണ് പ്രാഥമീക നിഗമനം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ ദിനേശ് കുമാറിനാണ്(28) ഭാര്യയുടെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്.
ഈ മാസം മൂന്നിനാണ് ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ദിനേശ് കുമാറിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഭാര്യ ചൂട് എണ്ണ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നെന്നു ദിനേശ് പോലീസിന് മൊഴി കൊടുത്തു. ആദ്യം മദന്‍ മോഹന്‍ മാളവ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിനേശിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായാണ് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. . ഒക്ടോബര്‍ നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.
പുലര്‍ച്ചെ 3.15 ഓടെ നാല് വയസ്സുള്ള മകളുടെ അരികില്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഭാര്യ സാധന തന്നെ ആക്രമിച്ചതായി കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. . ചൂട് എണ്ണ ശരീരത്തില്‍ വീണ് പെള്ളലേറ്റ ദിനേശിന്റെ നിലവിളി കേട്ട് അയല്‍വാസി ഓടിയെത്തി. ഇവരാണ് ആശുപത്രിയിലെത്തിച്ചതെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അങ്കിത് ചൗഹാന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള ദമ്പതികള്‍ വര്‍ഷങ്ങളായി മദന്‍ഗീറില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. ഇവര്‍ പതിവായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”രണ്ട് വര്‍ഷം മുമ്പ് സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ക്രൈം എഗൈന്‍സ്റ്റ് വുമണ്‍ (സിഎഡബ്ല്യു) സെല്ലില്‍ പരാതി നല്‍കിയിരുന്നുവെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Wife’s brutality to her husband: She poured boiling oil on his body while he was sleeping and then sprinkled chili powder on him; the young man is in critical condition