ലണ്ടന്‍: ഇന്ത്യന്‍ വംശജയായ 20 കാരി ബ്രിട്ടണില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി. വംശീയ അധിക്ഷേപത്തിനും ബലാല്‍സംഗത്തിനും ഇരയായത് പഞ്ചാബി യുവതിയാണെന്നു സിഖ് ഫെഡറേഷന്‍ ഓഫ് യുകെ അറിയിച്ചു. ക്രൂര ബലാല്‍സംഘം നടത്തിയ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
വടക്കന്‍ ഇംഗ്ലണ്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വാല്‍സാലിലെ പാര്‍ക്ക് ഹാള്‍ പ്രദേശത്താണ് ക്രൂര ബലാല്‍സംഗം നടന്നതെന്നു വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ് അറിയിച്ചു. വെളുത്ത വര്‍ഗക്കാരനയാ 30 വയസു പ്രായം തോന്നിക്കുന്ന പ്രതിയാണ് ക്രൂരകൃത്യം നടത്തിയത്. യുവതിക്കുനേരെ നടത്തിയത് ക്രൂരമായ ആക്രമണമാണെന്നു അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നവെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് (ഡിഎസ്) റോണന്‍ ടൈറര്‍ പറഞ്ഞു.
അക്രമിയെ പിടികൂടുന്നതിനുള്ള ശക്തമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.ഈ മേഖലയില്‍ കൂടി യാത്ര ചെയ്തവരില്‍ നിന്ന് ഉള്‍പ്പെടെ പ്രതിയെക്കുറിച്ചുളള അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇതിനു സമീപത്തായിഓള്‍ഡ്ബറി പ്രദേശത്ത് ഒരു സിഖ് വംശജ ആക്രമിക്കപ്പെട്ടിരുന്നു
വാല്‍സാലില്‍ ഇത്തരമൊരു സംഭവമുണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്നു
വാല്‍സാല്‍ പോലീസ് ചീഫ് സൂപ്രണ്ട് ഫില്‍ ഡോള്‍ബി പറഞ്ഞു. ക്രൂരബലാല്‍സംഘം നേരിട്ട യുവതിയുടെ വീടിന്റെ വാതില്‍ ആക്രമി തകര്‍ത്താണ് അകത്തുകടന്നതെന്നു സംശയിക്കുന്നതായും അടുത്തകാലത്തായി രണ്ടു യുവതികളെ ക്രൂരബലാല്‍സംഘത്തിന് ഇരയാക്കിയതായും പ്രാദേശീക സിഖ് സംഘടനകള്‍ വ്യക്തമാക്കി.
Woman, 20, Believed To Be Of Indian Origin, Raped In UK











