ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സ് രൂപീകരിച്ചു

ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സ് രൂപീകരിച്ചു

ഫ്‌ളോറിഡ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ കേന്ദ്രമാക്കി വള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ് രൂപീകരിച്ചു. ടാജ് ഇന്ത്യന്‍ ഗ്രില്‍ റസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്‍, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു, ലോക മലയാളികളെ രാഷ്ട്രീയേതരമായി ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ് രൂപീകരിക്കപ്പെട്ടത്.

ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ പ്രോവിന്‍സിന്റെ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റായി ജോജി ജോണിനെയും അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറായി മാത്തുക്കുട്ടി തുമ്പമണിനെയും തിരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സജീവ പ്രവര്‍ത്തകരായി ഇരുവരും തങ്ങളുടെ സംഘടനാ പാടവം തെളിയിച്ചിട്ടുള്ളവരാണ്. കൗണ്‍സിന്റെ ജൈത്രയാത്രയില്‍ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അടയാളപ്പെടുത്തട്ടെയെന്ന് പറഞ്ഞ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം ഇരുവരെയും അഭിനന്ദിച്ചു.

ബിഗ് ബസാര്‍, ടാജ് ഇന്ത്യന്‍ ഗ്രില്‍ റസ്റ്റോറന്റ് എന്നിവയുടെ ഉടമയാണ് അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ജോണ്‍. പ്രോവിന്‍സ് രൂപീകരണത്തിന് ശേഷം ബേബി മാത്യു സോമതീരത്തിന്റെ സഹോദരനും സംഘാടകനുമായ സേവി മാത്യുവിന്റെ വസതിയില്‍ നടന്ന ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു. വില്യം പുത്തോട്ടില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

World Malayalee Council constituted new province a t Florida Fort Lauderdale

Share Email
LATEST
More Articles
Top