മാർട്ടിൻ വിലങ്ങോലിൽ
കൊപ്പേൽ : ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലിയോടനുബന്ധിച്ചു ചെറുപുഷ്പ മിഷൻ ലീഗിന്റെ (സി.എം.ൽ) മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബർ 4 നു കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ അരങ്ങേറും. രൂപതയിലെ മിഷൻ ലീഗ് നേതൃത്വം പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ രൂപതയിലെ മറ്റു ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് അംഗങ്ങളും, പ്രത്യേകിച്ച് ടെക്‌സാസ് ഒക്ലഹോമ റീജണിൽ നിന്നുമുള്ള അറുനൂറോളം മിഷൻ ലീഗ് അംഗങ്ങളും പങ്കെടുക്കും. കുഞ്ഞു മിഷനറിമാരെ വരവേൽക്കാൻ കൊപ്പേൽ ഇടവക ഒരുങ്ങി.
രൂപതാ ബിഷപ്പ് മാർ. ജോയ് ആലപ്പാട്ട് , ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് , സി.എം.ൽ ഡയറക്ടറും, മതബോധന ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ, സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടർ), സിജോയ് സിറിയക് (പ്രസിഡന്റ‍്), ടിസൺ തോമസ് (സെക്രട്ടറി) തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഷംഷാബാദ് രൂപതക്കുവേണ്ടി പുതുതായി ഒരു ദേവാലയം നിർമ്മിച്ച് നൽകുവാനുള്ള പ്രത്യേക പ്രൊജക്റ്റിനായി രൂപതയിലെ മിഷൻ ലീഗ് അംഗങ്ങൾ തയ്യാറെടുക്കുന്നതായി റവ. ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു. ഈ ദേവാലയ നിർമ്മാണ പ്രോജക്ടിന്റെ കിക്കോഫും കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവകയിൽ നടക്കുന്ന മിഷൻ ലീഗിന്റെ രൂപതാ സമ്മേളനത്തിൽ വച്ചു നടക്കും.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ എന്നിവർ ഇടവകയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
ഇവരോടൊപ്പം മിഷൻ ലീഗ് സൗത്ത് വെസ്റ്റ് സോൺ എക്‌സിക്യൂട്ടീവ് അംഗം ആൻ ടോമി, സെന്റ്. അൽഫോൻസാ അനിമേറ്റർ റോസ്മേരി, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവരും പരിപാടികൾ വിജയകരമാക്കാൻ നേതൃത്വം നൽകുന്നു.
Young missionaries to build a new church for the Shamshabad diocese; Mission League’s third diocesan conference to be held in Koppel on Saturday