താമ്പാ: പ്രമുഖ സംഗീതജ്ഞനും, കലാകാരനുമായ സഖറിയാസ് തോമസ് ചാവറ (കുഞ്ഞച്ചൻ, 71) ഫ്‌ളോറിഡയിലെ താമ്പായിൽ അന്തരിച്ചു. ഏതാനും നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് .
ജോസഫൈൻ തോമസ് ഭാര്യയും, സജോ തോമസ്, റിജോ തോമസ് എന്നിവർ പുത്രന്മാരുമാണ്.
സാറാമ്മ ജോൺ (മോനി, സ്റ്റാറ്റൻഐലന്റ് ന്യൂയോർക്ക്), തോമസ് ചാവറ (അച്ചൻ, ഇടപ്പള്ളി, കൊച്ചി), കുഞ്ഞമ്മ ജേക്കബ് (ആലപ്പുഴ), ലിസമ്മ രാജൻ (ചിക്കാഗോ), ആൻസി ഏബ്രഹാം (ചിക്കാഗോ), ജെയിംസ് തോമസ് ചാവറ (ബേബിച്ചൻ, ചിക്കാഗോ), സിറിയക് തോമസ് ചാവറ (സോജി, ന്യൂയോർക്ക്) എന്നിവർ പരേതന്റെ സഹോദരീ സഹോദരങ്ങളാണ്.
ആദ്യകാല പ്രവാസികളിലൊരാളും, പ്രമുഖ സാഹിത്യകാരനും, ചരിത്രകാരനുമായ ജോൺ മാത്യു (വേറ്റം) സ്റ്റാറ്റൻഐലന്റ്, ന്യൂയോർക്ക് പരേതന്റെ മുതിർന്ന സഹോദരീ ഭർത്താവാണ്.
സഖറിയാസ് തോമസ് ചാവറ അറിയപ്പെടുന്ന സംഗീതജ്ഞനും, സംഗീത സംവിധായകനും, പിയാനിസ്റ്റും ആയിരുന്നു. ദീർഘകാലം രജിസ്‌ട്രേഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചതിനുശേഷം വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് കൈനകരിയിലെ പ്രശസ്തമായ ചാവറ കുടുംബത്തിൽ ജനിച്ച സഖറിയാസ് തോമസ്, ചാവറ കുഞ്ഞച്ചൻ എന്ന പേരിൽ നാട്ടുകാരിലും സുഹൃത്തുക്കൾക്കുമിടയിൽ ഏറെ പരിചിതനായിരുന്നു.
പരേതന്റെ ആകസ്മിക വേർപാടിൽ സ്റ്റാറ്റൻ ഐലന്റ് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു. സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള സമാജം ഓഫ് സ്റ്റാറ്റൻഐലന്റ് പ്രസിഡന്റ് പ്രിൻസ് തോമസ്, മലയാളി സീനിയർ ഫോറം പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, എക്യൂമെനിക്കൽ കൗൺസിൽ മുൻ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ ക്യാപ്റ്റൻ രാജു ഫിലിപ്പ് എന്നിവർ അനുശോചിച്ചു.