വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷ പരിഹാസവുമായിഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ട്രംപിന്റെ നയങ്ങൾക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇറാനിയൻ നേതാവ് രംഗത്തു വന്നത്.
കഴിവുണ്ടെങ്കിൽ സ്വന്തം രാജ്യത്തെ സമരം നിയന്ത്രിക്കണമെന്ന്’ ട്രംപിനോട് .ഖമയനി ആവശ്യപ്പെട്ടു. ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശ യുഎസിലെ 50 സംസ്‌ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ വൻ ജനകൂട്ടം തെരുവിലിറങ്ങിയതിനു പിന്നാലെയായിരുന്നു ഖമയനിയുടെ വിമർശനം.
കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം തെരുവിലിറങ്ങിയത്. “യുഎസിലുടനീളം 70 ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്” – ഇറാനിയൻ പരമോന്നത നേതാവ് എക്സസിൽ കുറിച്ചു.
വിവിധ യുഎസ് സംസ്‌ഥാനങ്ങളിലായി നടന്ന ‘നോ കിങ്’ പ്രതിഷേധങ്ങളുടെ ചിത്രവും അദ്ദേഹം പങ്കിട്ടു. നേരത്തെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള യുഎസ് പ്രസിഡൻ്റ ഡോണൾഡ് ട്രംപിന്റെ ക്ഷണം ആയത്തുല്ല അലി ഖമനയി നിരസിച്ചിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളെല്ലാം തകർത്തെന്ന ട്രംപിന്റെ അവകാശവാദം അദ്ദേഹം തള്ളി.
Iranian Supreme Leader Khamenei mocks Trump, says he should ‘control protests in his own country if he has the ability’













