ചെങ്കോട്ടയിലെ സഫോടനത്തില്‍ കണ്ണികളായുളളത് 10 ഭീകരരെന്നു അന്വേഷണ സംഘം: സ്‌ഫോടനം ആസൂത്രണം ചെയ്തത് ഹന്‍ജുള്ളയും അഹമ്മദ് വാഘെയും

ചെങ്കോട്ടയിലെ സഫോടനത്തില്‍ കണ്ണികളായുളളത് 10 ഭീകരരെന്നു അന്വേഷണ സംഘം: സ്‌ഫോടനം ആസൂത്രണം ചെയ്തത് ഹന്‍ജുള്ളയും അഹമ്മദ് വാഘെയും

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയത് 10 അംഗ സംഘമെന്ന് അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഈ 10 അംഗ സംഘം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.ഹന്‍ജുള്ള എന്ന ഉമര്‍ബിന്‍ഖത്താബ്, ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള ഇര്‍ഫാന്‍ അഹമ്മദ് വാഘെ എന്നിവരാണ് ഈ സ്‌ഫോടനത്തിന് ആസൂത്രണം നടത്തിയത്.

ഹരിയാന, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദികളായ ‘ഭീകര ഡോക്ടര്‍മാരുമായും’ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകര സംഘടനയുമായും ഇടപഴകിയ കണ്ണിയായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ വാഘെ. കശ്മീരിലെ തീവ്രവാദികളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ‘ഭീകര ഡോക്ടര്‍മാര്‍ക്ക്’ വെടിക്കോപ്പുകള്‍ വിതരണം ചെയ്യുകയും ചെയ്തതത് വാഘെയെന്നു അന്വേഷണ സംഘത്തിന് വിവരങ്ഹള്‍ ലഭിച്ചു.

ജെയ്ഷയ്ക്കും ഡല്‍ഹി സ്‌ഫോടന തീവ്രവാദികള്ഡക്കും ഇടയില്‍ ക്ണ്ണിയായി പ്രവര്‍ത്തിച്ച മറ്റൊരാള്‍ ജെയ്ഷെ വനിതാ വിഭാഗത്തിലെ അംഗമെന്നു കരുതുന്ന ഡോ. ഷാഹിന സയീദാണ്. ലഖ്നൗ നിവാസിയായ ഇവരാണ് സംഘത്തിന്റെ ധനസഹായം നല്കിയതെന്നും കരുതപ്പെടുന്നു. ചെങ്കോട്ട ആക്രമണത്തിനായി 20 ലക്ഷം രൂപ ഫണ്ട് സമാഹരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരിശോധനയില്‍ ഇവരുടെ സ്വിഫ്റ്റ് കാറില്‍ നിന്നും ഒരു റൈഫിളും കണ്ടെത്തിയിരുന്നു.

തീവ്രവാദികള്‍ക്ക് രക്ഷപെടാനുള്ള വാഹനമായിട്ടാണ് ഡോ. സയീദ് കാര്‍ വാങ്ങിയതെന്നാണ് കരുതുന്നത്.വാഘെയാണ് ഈ സ്‌ഫോടനത്തിലെ പ്രധാനിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വച്ച് കണ്ടുമുട്ടിയ ഡോ. മുജാമില്‍ ഷക്കീലിനെ അദ്ദേഹം തീവ്രവാദത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഡോ. ആദില്‍ അഹമ്മദ് റാത്തര്‍, ഡോ. ഉമര്‍ മുഹമ്മദ് ഡോ. സയീദ് എന്നിവരെ സംഘത്തിലെത്തിക്കാന്‍ ഡോ.ഷക്കീല്‍ സഹായിച്ചു.ഡോ. സയീദ്, ലഖ്നൗ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായ തന്റെ സഹോദരന്‍ ഡോ. പര്‍വേസ് അന്‍സാരിയെയും കൂടെക്കൂട്ടി. വാഘെയുടെ യുപിയിലെ മറ്റൊരു കോളേജില്‍ ജോലി ചെയ്തിരുന്ന ഡോ. ഫാറൂഖ് അഹമ്മദ് ദാറിനെ കൊണ്ടുവന്നു.

സ്‌ഫോടനത്തില്‍ ഡോ. അന്‍സാരിയുടെയും ഡോ.ഫറൂഖ് ദാറിന്റെയും പങ്ക് വ്യക്തമല്ല. എന്നാല്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള ശ്‌ഫോടക വസ്തുക്കള്‍ വലിയ അളവില്‍ ശേഖരിക്കുന്നതില്‍ ഇവരും സഹായിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഘത്തിലെ ഒന്‍പതാമതതെ അംഗം ജമ്മു കശ്മീരിലെ സാംബൂറയില്‍ താമസിക്കുന്ന അമീര്‍ റാഷിദ് അലിയാണ് ഐ20 കാര്‍ വാങ്ങിനല്കുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ദൗത്യം. സംഘത്തിലെ പത്താമത്തെ അംഗം ജാസിര്‍ ബിലാല്‍ വാണി ആയിരുന്നു, ഇയാളെയും ഭീകരവിരുദ്ധ ഏജന്‍സി എന്‍ഐഎ പിടികൂടി.ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ താമസിക്കുന്ന ഇയാള്‍, ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഡ്രോണുകള്‍ പരീക്ഷിച്ചതായും സൂചനകളുണ്ട്.

10 ‘Terror Doctors’: The Terrorists Behind Red Fort Bomb, And Their Roles

Share Email
Top