ജയ്പൂർ: തീർത്ഥാടകരുമായി സഞ്ചരിച്ച വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ച് 15 പേർ മരിച്ചു രാജസ്ഥാനിലെ ജോധ്പൂരിലാണ് ധാരുണ സംഭവം ഉണ്ടായത്
ജോധ്പുരിലെ ഫലോദിയിൽ ഭാരത് മാല എക്സ്പ്രസ്‌വേയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ജോധ്പൂരിലെ കോലായത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെല്ലാം ജോധ്പൂരിലെ ഫലോദി സ്വദേശികളാണെന്ന് ഫലോദി ജില്ലാ പോലീസ് മേധാവി കുന്ദൻ കൻവാരിയ പറഞ്ഞു. പരിക്കേറ്റവരെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഗ്രീൻ കോറിഡോർ വഴി ജോധ്പുരിലേക്ക് മാറ്റി 15 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ടൂറിസ്റ്റ് വാഹനം അമിത വേഗതയിലായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബസ് അമിത വേഗതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. ഭാരത് മാല ഹൈവേയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന ട്രക്കിലാണ് വാഹനം ഇടിച്ചത്
അമിതവേഗതയിലായിരുന്ന ടൂറിസ്റ്റ് വാഹനം മുന്നിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടു അപകടത്തിൽപ്പെട്ടത്.
15 killed as bus carrying pilgrims hits truck in Rajasthan













