പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചു, തോട്ടിലേക്ക് മറിഞ്ഞു, 2 കുട്ടികൾ മരിച്ചു

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചു, തോട്ടിലേക്ക് മറിഞ്ഞു, 2 കുട്ടികൾ മരിച്ചു

പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ 2 കുട്ടികൾ മരിച്ചു. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ ആദിലക്ഷ്മി(7), നാല് വയസുകാരൻ യദു കൃഷ്ണൻ എന്നിവരാണ് മരിച്ചത്. സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം ഒഴുക്കുള്ള തോട്ടിലേക്ക് മറിഞ്ഞത്. ആദിലക്ഷ്മിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.

Share Email
LATEST
More Articles
Top