തെലങ്കാനയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 20 പേർ മരിച്ചു

തെലങ്കാനയിൽ ട്രക്കും ബസും  കൂട്ടിയിടിച്ച് 20 പേർ മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.രംഗറെഡ്ഡി ജില്ലയിലെചെവല്ല മണ്ഡലത്തിലെ ഖാനാപൂർ ഗേറ്റിന് സമീപമാണ് അപകടം സംഭവിച്ചത്.

ടിജിആർടിസി ബസും അമിതവേഗതയിൽ വന്ന ട്രക്കും കൂട്ടിയിടിച്ച് 20 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

തെറ്റായ ദിശയിലൂടെ അതിവേഗതയിൽ വന്ന ഒരു ട്രക്ക് 70 ഓളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി) ബസിൽ ഇടിച്ചുകയറിയാണ് അപകടം.

സൈബരാബാദ് കമ്മീഷണറേറ്റ് പരിധിക്ക് കീഴിലുള്ള കൂട്ടിയിടിയിൽ നിരവധി യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു, 

രക്ഷാപ്രവർത്തനംപ്രദേശവാസികളുടെ സഹായത്തോടെ റാപ്പിഡ് റെസ്പോൺസ് ടീം  നടത്തി. പരിക്കേറ്റവരെ ചെവല്ലയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലേക്ക് മാറ്റി.

20 dead in head-on collision between truck, bus in Telangana,

Share Email
Top