ഹരിയാനയില്‍ നിന്നും 300 കിലോഗ്രാം ഉഗ്ര സ്‌ഫോടകവസ്തു പിടിച്ചെടുത്തു

ഹരിയാനയില്‍ നിന്നും 300 കിലോഗ്രാം ഉഗ്ര സ്‌ഫോടകവസ്തു പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഭീകരവിരുദ്ധ സ്വാകഡും ജമ്മു കാഷ്മീര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഹരിയാനയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ജമ്മു കശ്മീര്‍ പോലീസ് ഉഗ്ര സ്‌ഫോടക വസ്തുവായ 300 കിലോഗ്രാം പിടിച്ചെടുത്തു. കൂടതെ ഒരു എകെ 47 റൈഫിള്‍, നിരവധി വെടിക്കോപ്പുകള്‍ എന്നിവ കണ്ടെടുത്തു.

നേരത്തെ അറസ്റ്റിലായ കശ്മീരി ഡോക്ടര്‍ ഡോ. അദീല്‍ അഹമ്മദ് റാവുത്തര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ആയുധങ്ങള്‍ പിടികൂടിയത്.കശ്മീര്‍ താഴ്വരയിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് ഒരു എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു.

പുല്‍വാമ ജില്ലയിലെ കോയില്‍ നിവാസിയായ മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ പങ്കാളിത്തവും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കാന്‍ ഷക്കീല്‍ സഹായിച്ചതായി സംശയിക്കുന്നു.
300 kg of highly explosives seized from Haryana

Share Email
Top