ന്യൂഡല്‍ഹി: നാല്‍പ്പത്തെട്ട് ഇന്ത്യക്കാര്‍ തൊഴിലുടമ ശമ്പളം നല്കാത്തതിനെ തുടര്‍ന്നു ഭക്ഷണത്തിനു പോലും പണമില്ലാതെ മൂന്നു മാസത്തിലധികമായി ടുണീഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു. ഇത്തരത്തില്‍ കുടുങ്ങിയ ഒരാള്‍ നാട്ടിലേക്ക് അയച്ച വീഡിയോയിലൂടെയാണ് തൊഴിലാളികളുടെ ദയനീയത വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന അവസ്ഥ പുറംലോകം അറിഞ്ഞത്.
ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ ടുണീഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 48 തൊഴിലാളികളില്‍ 19 പേര്‍ ഹസാരിബാഗ് ജില്ലയില്‍ നിന്നുള്ളവരും 14 പേര്‍ ഗിരിദി ജില്ലയില്‍ നിന്നുള്ളവരും 15 പേര്‍ ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ നിന്നുള്ളവരുമാണ്.
ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം വഴിയാണ് ഇവര്‍ ടുണീഷ്യയിലേക്ക് ജോലിക്ക് പോയത്. ദേശീയ വാര്‍ത്താ ഏജന്‍സി നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജാര്‍ഖണ്ഡ് തൊഴില്‍ വകുപ്പ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ടുണീഷ്യയി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി സംസാരിച്ചതായും അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കുന്നതിനായി ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടതായി ജാര്‍ഖണ്ഡ് തൊഴില്‍ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കണ്‍ട്രോള്‍ സെല്ലിന്റെ ടീം ലീഡര്‍ ശിഖ ലക്ര പിടിഐയോട് പറഞ്ഞു.തൊഴിലാളികളില്‍ ഒരാള്‍ പുറത്തുവിട്ട വീഡിയോ പ്രകാരം തന്നെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി കമ്പനി തങ്ങള്‍ക്ക് വേതനം നല്‍കുന്നില്ലെന്നും അധിക സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നെങ്കിലും കമ്പനി അനുവദിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്.
48 Indians stranded in Tunisia with ‘no money for food’, forced to work for free













