ട്രംപിനു നേര്‍ക്ക് വധഭീഷണി ഉതിര്‍ത്ത 57 കാരന്‍ അറസ്റ്റില്‍

ട്രംപിനു നേര്‍ക്ക് വധഭീഷണി ഉതിര്‍ത്ത 57 കാരന്‍ അറസ്റ്റില്‍

ഷിക്കാഗോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേര്‍ക്ക് വധഭീഷണി ഉതിര്‍ത്ത 57 കാരന്‍ അറസ്റ്റില്‍. ട്രംപിനെ കൊല്ലുമെന്നു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ട്രെന്റ് ഷ്‌നൈഡര്‍ എയാളെയാണ് ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് യുഎസ് അറ്റോര്‍ണിയുടെ വക്താക്കള്‍ അറിയിച്ചു.

കഴിഞ്ഞ മാസം ആണ് ഷ്നൈഡര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയില്‍ നിങ്ങള്‍ മരിക്കണം, പ്രത്യേകിച്ച് ട്രംപ് ‘ എന്ന രീതിയിലുള്ള പ്രസ്താവനകളും ഉണ്ടായതായാണ് പരാതിയില്‍ രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 16നും 21 നും ഇടയില്‍ അതേ വീഡിയേ 18 തവണ വീണ്ടും പോസ്റ്റ് ചെയ്തതായും പരാതി പറയുന്നു. വീഡിയോ കണ്ട ഫ്ളോറിഡ നിവാസി ഒക്‌ടോബര്‍ 16-ന് അധികൃതരെ അറിയിച്ചതായി പരാതിയില്‍ പറയുന്നു. ഷിക്കാഗോ ഫെഡറല്‍ കോടതി ഷ്നൈഡറെ ഫെഡറല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു.

57-year-old man arrested for making death threats against Trump

Share Email
LATEST
More Articles
Top