ശ്രീനഗര്‍: ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. പോലീസ് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. മരണപ്പെട്ടവരിലേറെയും
രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴു പേര്‍ക്ക് ദാരുണാന്ത്യം. 30 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും പോലീസുകാരും ഫോറന്‍സിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമാണ്. സ്‌ഫോടക വസ്തുക്കളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ഇവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു.
മൃതദേഹങ്ങള്‍ ശ്രീനഗറിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റ് വിവിഝ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സ്‌ഫോടനസ്ഥലത്ത് നിന്ന് 300 അടിവരെ ദൂരെ നിന്ന് കണ്ടെത്തി.
ശക്തമായ സ്‌ഫോടനം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടം വരുത്തി. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍ – ഇ- കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
7 dead, 30 injured in Nowgam police station blast in J&K as explosives detonate













