സിഡ്‌നി: എട്ടുമാസം ഗര്‍ഭണിയായ ഇന്ത്യന്‍ വംശജ അമിതവേഗത്തില്‍ വന്ന കാറിടിച്ച് മരിച്ചു. ഭര്‍ത്താവിനും മൂന്നു വയസ് പ്രായമുള്ള മകനുമായി റോഡരികില്‍ കൂടി നടന്നുപോകുന്നതിനിടെയാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സമന്‍വിത ധരേശ്വര്‍ (33) ആണ് മരണപ്പെട്ടത്. കൗമാരക്കാരനയാ ഓസ്‌ട്രേലിയന്‍ വംശജന്‍ അമിത വേഗതയില്‍ പായിച്ച ബിഎംഡബ്ല്യു കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സിഡ്നിയിലെ ഹോണ്‍സ്ബിയിലാണ് അപകടം. 18 വയസുള്ള ഓസ്‌ട്രേലിയന്‍ പൗരന്‍ ആരോണ്‍ പാപസോഗ്ലുവാണ് കാര്‍ ഓടിച്ചത്്. കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സമന്‍വിതയെ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരെയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയെ വഹ്രൂംഗയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, മരണത്തിന് കാരണമാകുന്ന അശ്രദ്ധമായ ഡ്രൈവിംഗ്, ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടത്തിന് കാരണമായത് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തു. അല്‍സ്‌കോ യൂണിഫോംസ് എന്ന ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു സമന്‍വിത











