ഇന്ത്യ – പാക്ക് സംഘര്‍ഷത്തില്‍ വെടിവെച്ചു വീഴ്ത്തിയത് എട്ടു വിമാനങ്ങളെന്ന പുതിയ വാദവുമായി ട്രംപ്

ഇന്ത്യ – പാക്ക് സംഘര്‍ഷത്തില്‍ വെടിവെച്ചു വീഴ്ത്തിയത് എട്ടു വിമാനങ്ങളെന്ന പുതിയ വാദവുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ എട്ടു വിമാനങ്ങളാണ്  വെടിവെച്ചു വീഴ്ത്തിയതെന്ന പുതിയ വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇതുവരെ ഏഴു വിമാനങ്ങള്‍ എന്നതായിരുന്നു ട്രംപിന്റെ അവകാശവാദം. മിയാമിയില്‍ നടന്ന ബിസ്‌നസ് ഫോറത്തിലാണ് വിമാനത്തിന്റെ എണ്ണത്തില്‍ പുതിയ കണക്ക് ട്രംപ് പറയുന്നത്. എന്നാല്‍ ആരുടെ വിമാനമാണ് വെടിവെച്ചു വീഴ്ത്തിയതെന്നു ട്രംപ് വ്യക്തമാക്കുന്നില്ല.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് തന്റെ മധ്യസ്ഥതയില്‍ തന്നെയെന്നും ട്രംപ് ആവര്‍ത്തിച്ചു. വ്യാപാരക്കരാറുകള്‍ റദ്ദാക്കുമെന്ന തന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ചത്. ആണവായുധങ്ങളുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍  അവസാനിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ട്രംപ് പറഞ്ഞു.

താന്‍  അധികാരമേറ്റതിനുശേഷം അവസാനിപ്പിച്ചതായി അവകാശപ്പെട്ട എട്ട് സംഘര്‍ഷങ്ങളില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും ട്രംപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വിമാനങ്ങള്‍  വെടിവച്ചു വീഴ്ത്തി. ഇന്ത്യ- പാക്ക് യുദ്ധം കൂടുതല്‍ ശക്തമാകുന്നു എന്നു കണ്ടപ്പോഴാണ്  വ്യാപാരക്കരാര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളോടും നിലപാട് വ്യക്തമാക്കിയതെന്നും ഇതേ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവു വന്നതെന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

‘8 Planes Shot Down’: Trump Updates Key Figure In India-Pak Peace Claim

Share Email
Top