അമരാവതി: ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് ദര്‍ശനത്തിനായി വന്‍തോതില്‍ എത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്.
ശ്രീകാകുളം ജില്ലയിലാണ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തര്‍ മരണപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. .പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്കാന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
9 dead in stampede at Kashibugga Venkateswara Swamy Temple in Andhra Pradesh













