വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത പരിപാടിക്കിടെ ട്രംപിന്റെ തൊട്ടടുത്തായി നിന്ന ഒരാള്‍ കുഴഞ്ഞു വീണു. ഇതേ തുടര്‍ന്ന് പരിപാടി ഒരുമണിക്കൂറോളം നിര്‍ത്തിവച്ചു. ശരീര ഭാരം കുറയ്ക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതു സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനത്തിനായുള്ള പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എലി ലില്ലി എന്ന ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയുടെ പ്രതിനിധിയായ ഗോര്‍ഡണ്‍ ആണ് കുഴഞ്ഞുവീണത്.
സംഭവം ഉണ്ടായപ്പോള്‍ തന്നെ ട്രംപിന്റെ സെന്റേഴ്സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മെഹ്മെത് ഓസ് അദ്ദേഹത്തെ പരിശോധിക്കുകയും കുഴപ്പമില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്തു.പ്രസിഡന്റ് ട്രംപ് ഇരുന്ന റെസൊല്യൂട്ട് ഡെസ്‌കിന് പിന്നില്‍ ടീം ട്രംപ് ഉദ്യോഗസ്ഥരും ആരോഗ്യ സംരക്ഷണ എക്‌സിക്യൂട്ടീവുകളും നിന്ന സ്ഥലത്തുവെച്ചാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടനന്‍ തന്നെ പ്രസിഡന്റ് ട്രംപ് എഴുന്നേറ്റ് അദ്ദേഹത്തെ നോക്കുന്ന വീഡിയോ ദൃശ്യങ്ങളും കാണാം.
വൈറ്റ് ഹൗസിലെ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ച് ആരോഗ്യം ഉറപ്പാക്കി. കുഴഞ്ഞുവീണതിനു പിന്നാലെ ഒരുമണിക്കൂറോളം പരിപാടി നിര്‍ത്തിവച്ചു. തുടര്‍ന്നു പരിപാടി ആരംഭിച്ചപ്പോള്‍ കുഴഞ്ഞു വീണ ആള്‍ ഒരു ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയുടെ പ്രതിനിധിയായിരുന്നെന്നും അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചതായും ഇപ്പോള്‍ സുഖമായിരിക്കുന്നതായും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എലി ലില്ലി എന്ന കമ്പനിയുടെ പ്രതിനിധിയാണ് കുഴഞ്ഞുവീണതെന്നു കമ്പനി ചെയര്‍മാര്‍ ഡേവിഡ് റിക്‌സ് വ്യക്തമാക്കി.
A man collapsed during an event attended by Trump at the White House: The event was stopped for about an hour













